Breaking News

പുങ്ങംചാൽ പ്രിയദർശിനി കലാ സാംസ്‌കാരിക കേന്ദ്രം വി എം രാമചന്ദ്രൻ മാസ്റ്റർ മെമ്മോറിയൽ വോളിഡേ ടൂർണമെന്റ് സംഘടിപ്പിച്ചു..മത്സരത്തിൽ കെ കെ എസ് പ്ലാച്ചിക്കര വിജയികളായി.. പ്രിയദർശിനി പുങ്ങംചാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി


വെള്ളരിക്കുണ്ട് : പ്രിയദർശിനി കലാ സാംസ്‌കാരിക കേന്ദ്രം പുങ്ങംച്ചാൽ സിൽവർ ജൂബിലിയോടനുബന്ധിച്ചു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് സമീപം സജ്ജമാക്കിയ സ്റ്റേഡിയത്തിൽ വെച്ച് 
വി എം രാമചന്ദ്രൻ മാസ്റ്റർ മെമ്മോറിയൽ വോളിഡേ ടൂർണമെന്റ് സംഘടിപ്പിച്ചു.

ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം വോളിബോൾ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. പ്രിയദർശിനി സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്‌ സെബാസ്റ്റ്യൻ പാറടിയിൽ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി രഞ്ജിത്ത് ടി ആർ സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷോബി ജോസഫ്, വിനു കെ ആർ, ജയിംസ് ടി എ, എ വി ഭാസ്കരൻ, അജിത് കുമാർ കരിചേരി കെ കെ തങ്കച്ചൻ, ബാബു കോഹിനൂർ, ഇവുജിൻ മാസ്റ്റർ, സാബു കരിയിലകുളം അഗസ്റ്റിയൻ മണലേൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

വാശിയേറിയ മത്സരത്തിൽ 8 ഓളം ടീമുകൾ പങ്കെടുത്തു.
മത്സരത്തിൽ കെ കെ എസ് പ്ലാച്ചിക്കര വിജയികളായി.

പ്രിയദർശിനി പുങ്ങംചാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി 


വിജയികൾക്ക് വെള്ളരിക്കുണ്ട് എസ് ഐ ഭാസ്കരൻ എം സമ്മാനദാനം നിർവഹിച്ചു 

ചടങ്ങിന് മധുസൂദനൻ കൊടിയൻകുണ്ട് നന്ദി പറഞ്ഞു

No comments