അജ്ഞാത യുവാവിന്റെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപം കണ്ടെത്തി
ചെറുവത്തൂർ :അജ്ഞാത യുവാവിൻറെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപം കണ്ടെത്തി. ചെറുവത്തൂർ മടിവയൽ കിഴക്ക് വശം ട്രാക്കിലാണ് മൃതദേഹം കണ്ടത്. 40 വയസ് പ്രായം വരും. തലപിളർന്നു പോയ നിലയിലായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന ്റെ അടിസ്ഥാനത്തിൽ മൃതദേഹം ചന്തേര പൊലീസ് എത്തി മൃതദേഹം
ആശുപതിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏതോ ട്രെയിൻ തട്ടിയതാണെന്ന് പൊലീസ് പറയുന്നു. അടുത്ത് സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും വീണതാകാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് നാട്ടുകാർ പറഞ്ഞു.
No comments