സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എളേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ 'വിത്തും കൈക്കോട്ടും' കർഷക സെമിനാർ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: രാജ്യത്തിന്റെ നിലനിൽപ്പിന് ബദൽ നയങ്ങൾക്കായി പോരാടാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന കർഷക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമൻ (മുൻ എംഎൽഎ ) , പി ആർ ചാക്കോ, സി ജെ സജിത്ത്, ഡോ. സി ബാലൻ എന്നിവർ സംസാരിച്ചു. കെ സി സാബു സ്വാഗതം പറഞ്ഞു
No comments