Breaking News

ആവശ്യ ഭക്ഷ്യ ധാന്യങ്ങളുടെ ദൗർലഭ്യം ; ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബളാൽ ടൗൺ റേഷൻ കടക്ക് മുമ്പിൽ ധർണ്ണ നടത്തി


ബളാൽ : സംസ്ഥാനത്തെ റേഷൻ കടകളിൽ ആവശ്യ ഭക്ഷ്യ ധന്യങ്ങളുടെ ദൗർലഭ്യം രൂക്ഷമായിരിക്കുകയാണ്.  ഗോഡൗണുകളിൽ നിന്നും റേഷൻ ഷോപ്പുകളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചിരുന്ന കരാറുകരുടെ സമരം മൂലം ജനുവരി 1 മുതൽ ബഹു ഭൂരിപക്ഷം റേഷൻ കടകളിലും അവശ്യ ഭക്ഷ്യ വസ്തുക്കൾ യഥേഷ്ടം ലഭ്യമായിരുന്നില്ല. 

 സർക്കാരിന്റെ പിടിപ്പുകേട് കാരണമാണ് സാധാരണ ജനങ്ങൾക്ക് റേഷൻ  സാധനങ്ങൾ ലഭ്യമാകാത്ത സ്ഥിതി സംസ്ഥാനത്ത് സംജാതമായത്.  സാധാരണക്കാരുടെ അന്നം മുട്ടിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ  നേതൃത്വത്തിൽ  ബളാൽ ടൗൺറേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി ബളാൽ ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട്

രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു

ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ്അധ്യക്ഷത വഹിച്ചു . വി മാധവൻ നായർ.ടി എം അബ്ദുൽ ഖാദർ പി രാഘവൻ. കെ സുരേന്ദ്രൻ . ജോസഫ് അബ്രാഹാം. ആർ ടി രഞ്ജിത്ത് കുമാർ .പി കുഞ്ഞികൃഷ്ണൻ. ഇ അശോകൻ . പിവേണുഗോപാൽതുടങ്ങിയവർ നേതൃത്വം നൽകി സി വി ശ്രീധരൻ സ്വാഗതവും ജോസ് മുണ്ടനാട്ട് നന്ദിയും പറഞ്ഞു 


No comments