ജില്ലയിലെ ആദ്യ വെർച്ച്വൽ ക്ലാസ് റൂം നേഹയുടെ വീട്ടിൽ പ്രവർത്തനക്ഷമമായി
ചെറുവത്തൂർ : ഓസ്റ്റിയോ പെട്രോസിസ് എന്ന അപൂർവ്വ അസുഖത്തെ വെല്ലുവിളിച്ച് പി.സി.എം സ്കോളർ ഷിപ്പ്, യു.എസ്.എസ് സ്കോളർഷിപ്പ് എന്നിവ കരസ്ഥമാക്കി എസ്.എസ് എൽ.സി യിൽ ഫുൾ എ പ്ലസ് വാങ്ങിയ പ്രതിഭാശാലിയായ സ്നേഹയെ തേടി ജില്ലയിലെ ആദ്യ വെർച്ച്വൽ ക്ലാസ് റൂം എത്തിയത്... പ്ലസ്റ്റു ഹ്യൂമാനിറ്റിക്സ് വിദ്യാർത്ഥിനായായ നേഹയ്ക്ക് അധ്യാപകരുടെ ക്ലാസ്സുകൾ വീട്ടുമുറിയിൽ ലഭ്യമായി തുടങ്ങി. നേഹ മോൾ ഇപ്പോൾ വലിയ സന്തോഷത്തിലാണ് കുട്ടമത്ത് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്റ്റു ക്ലാസ്മുറിയും കൂട്ടുകാരും അധ്യാപകരും സ്നേഹയുടെ മുറിയിൽ എത്തിയിരിക്കുന്നു നേഹ രാവിലെ 10 മണിക്ക് തന്നെ റെഡിയായി ക്ലാസിലിരിക്കാൻ റൂമിൽ എത്തും. നേഹയ്ക്ക് കൂടുക്കരോട് സംസാരിക്കാനും കുശലം ' പറയാനും സാധിക്കുന്നതിൽ നല്ല സന്തോഷമുണ്ട് കൂട്ടുകാരോടൊപ്പം കളിചിരിയിൽ ഏർപ്പെടുന്നു അധ്യാപികയോട് സംശയങ്ങൾ ചോദിക്കുന്നു. അധ്യാപിക മറുപടി പറയുന്നു .ഒരു ക്ലാസ് റൂം അന്തരീക്ഷം നേഹക്ക് വീട്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് നേഹയുടെ കുടുംബ അംഗങ്ങൾ. കവിതകളും സിനിമാ ഗാനങ്ങളും കേൾക്കാൻ ഇഷ്ടപ്പെടുന്ന നേഹ നല്ലൊരു വായനക്കാരിയും എഴുത്തുകാരിയും ആണ് . നേഹയുടെ മൂന്ന് കവിതാ സമാഹാരങ്ങളായ നേഹായനം സ്നേഹാമൃതം, പുഴകൾ പറയുന്നത് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷ കാസർഗോഡ് ബി.ആർ.സി ചെറുവത്തൂരാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സി.സി.ടി.വി,ടാബ്, ഉൾപ്പെടെയുള്ള വെർച്വൽ ക്ലാസ് റൂം ഒരുക്കിയത്. ശാരീരിക പരിമിതി കാരണം സ്കൂളിൽ എത്താൻ സാധിക്കാത്ത നേഹയ്ക്ക് ക്ലാസ് റൂം അനുഭവ പ്രവർത്തനങ്ങൾ, അധ്യാപകരുടെ ക്ലാസുകൾ എന്നിവ വീട്ടിൽ ലഭ്യമാകുന്നത്. ആഴ്ചയിൽ ഒരുദിവസം ഗൃഹാധിഷ്ഠിത വിദ്യഭ്യാസം ബി.ആർ.സി യിലെ റിസോഴ്സ് അധ്യാപിക നിമിത കെ.യു നേരിട്ടെത്തി നൽക്കുന്നുണ്ട്. ചെറുവത്തൂർ പുതിയ കണ്ടത്താണ് നേഹയുടെ വീട് .അമ്മ ദീപ ജി.ഡബ്ലൂ യു.പി. സ്കൂൾ ചെറുവത്തൂർ അധ്യാപികയാണ് വിമുക്തഭടൻ പ്രകാശൻ പി.വിയാണ് നേഹയുടെ അച്ഛൻ ചെറുവത്തൂർ ബി.ആർ.സി ബി.പി സി സുനിൽകുമാർ എം ട്രെയിനർ പി രാജഗോപാലൻ, സ്പെഷ്യൽ എഡ്യംക്കേറ്റർ നിമിത'കെ.യു എന്നീ വർ വീട്ടിലെത്തി വെർച്വൽ ക്ലാസ്റൂം സഞ്ജീകരിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.
No comments