വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് കാസർഗോഡ് ജില്ലാതല മത്സരങ്ങൾ അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനജൈവവൈവിധ്യ ബോർഡ് വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.കാസർഗോഡ് ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 15 ന് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
സ്‌കൂൾ,കോളേജ് വിദ്യാർഥികൾക്കായി പ്രൊജക്റ്റ് അവതരണ മത്സരം ,സ്‌കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം,പെയിന്റിംഗ്,പെൻസിൽ ഡ്രോയിങ് എന്നിവയാണ് മത്സരങ്ങൾ.അപേക്ഷ ഫെബ്രുവരി നാലിനകം ജില്ലകോർഡിനേറ്ററുടെ sbcksd25@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായ് https://kerala biodiversity.org എന്ന വെബ്സൈറ്റിലോ 9496372843 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.ഒരു സ്കൂളിൽ നിന്നും ഒരു ഇനത്തിൽ 3 കുട്ടികൾക്ക് വരെ പങ്കെടുക്കാവുന്നതാണ്.
No comments