നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവിൽ നിന്ന് എത്തിയ 4 യുവാക്കളും; പിടിച്ചെടുത്തത് എംഡിഎംഎ
കൊച്ചി: എറണാകുളം കലൂരിൽ 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമൽ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റൂമിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന് ചെറു പൊതികളാക്കി എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു പ്രതികൾ.
No comments