Breaking News

സേവാഭാരതി നീലേശ്വരം തലചായ്ക്കാൻ ഒരിടം പദ്ധതിയിലൂടെ ഇടത്തോട് സ്വദേശിയും പ്രവാസിയുമായ അനിൽ പൊതുവാളിൻ്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ സമർപ്പണം നടന്നു


നീലേശ്വരം: പ്ലാസ്റ്റിക്ക് ഷീറ്റിനിടയിൽ ജീവിതം കഴിച്ചുകൂട്ടിയ ഷീബയുടെ കുടുംബത്തിന് സേവാഭാരതി നീലേശ്വരം തലചായ്ക്കാൻ ഒരിടം പദ്ധതിയിലൂടെ പരപ്പ - ഇടത്തോട് സ്വദേശിയും വിദേശ മലയാളിയുമായ അനിൽ പൊതുവാളിൻ്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ സമർപ്പണം നടന്നു.

 നീലേശ്വരം സേവാഭാരതി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ അനിൽ പൊതുവാൾ താക്കോൽദാനം നിർവ്വഹിച്ചു. ജില്ലാ സഹ സംഘചാലക് പി.ഉണ്ണികൃഷ്ണൻ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ ,ജില്ലാ വൈസ് പ്രസിഡണ്ട് അശോകൻ.ടി.വി.എഞ്ചിനിയർ ദിനേശൻ.കെ.എന്നിവർ സംസാരിച്ചു.കെ.സന്തോഷ് കുമാർ സ്വാഗതവും, വീട്ടുടമ ഷീബരാമചന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രചാരക് 

രജ്ഞിത്ത്കുമാർ, ജില്ലാ സേവാ പ്രമുഘ്  ടി.പി. കൃഷ്ണൻ ഏച്ചിക്കാനം,ഖണ്ഡ് സംഘചാലക് കൃഷ്ണകുമാർ പള്ളിക്കര, ഹരീഷ്.പി പി. സുനന്ദ, സി.എച്ച്. പി.ടി.രാജേഷ്. , ശ്യാമ ശ്രീനിവാസൻ , സതീശൻ.കെ, സുമിത്ര.കെ. രാമകൃഷണൻ  എന്നിവർ സംബന്ധിച്ചു.

No comments