Breaking News

നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ന് ചന്ദ്രു വെള്ളരിക്കുണ്ടിൻ്റെ മൈക്രോഫിലിം 'ഫൂട് വേർ' മേളയിൽ പ്രദർശിപ്പിക്കും


കാഞ്ഞങ്ങാട് : നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സഹിത്യവേദി സംഘടിപ്പിക്കുന്ന  ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവൽ -ഷോർട് ഫ്‌ളൈയിംസ് ഒമ്പതാം വർഷത്തിലേക്ക് എത്തിയിരിക്കുന്നു. ഇത്തവണയും ഒരുപിടി നല്ല സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. 

ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദൻ മേള ഉദ്ഘാടനം ചെയ്യും. കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, മഹേഷ് മധു സംവിധാനം ചെയ്ത 'മൊളഞ്ഞി' ആണ് ഉദ്ഘാടന ചിത്രം.

എഴുത്തുകാരിയും അഭിനേത്രിയുമായ സി പി ശുഭ അതിഥിയായി പങ്കെടുക്കും.   സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ജി.ബി വത്സൻ മാഷാണ്. 

 ഈ വർഷത്തെ iffkയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പ രാജൻ അതിഥിയായി എത്തുന്നുണ്ട്. 

കെ ആർ നാരായണൻ/ സത്യജിത്ത് റേ /പൂനെ... ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അമൽ അലീസ് സംവിധാനം ചെയ്ത ഇഷ്ടപ്പെട്ട ഗാനങ്ങൾ, ഐശ്വര്യ തങ്കച്ചന്റെ കൈമിറ,  നിപിൻ നാരായണന്റെ ആ ദിവസത്തിന്റെ ഓർമ്മയ്ക്ക്, അൻസു റേച്ചൽ അനിയന്റെ തന്റേടം, അനന്തുവിന്റെ  അന്ന, ശ്രുതിൽ മാത്യുവിന്റെ ഭ്രമണം, ജിതിൻ നാരായണന്റെ 30,  അഭിലാഷ് വിജയന്റെ പോര് തുടങ്ങിയവ ഷോർട്ട് ഫ്ലെയിംസ് പ്രത്യേകം തെരഞ്ഞെടുത്ത ചിത്രങ്ങളാണ്.

രാജേഷ് നന്ദിയംകോടിന്റെ 'ജയശ്രീ' ഷോർട്ട് ഫിലിം സ്പെഷ്യൽ ചിത്രമായിട്ട് പ്രദർശിപ്പിക്കും. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പ രാജൻ അതിഥിയായി സംസാരിക്കും.  ചന്ദ്രു വെള്ളരിക്കുണ്ട് സംവിധാനം ചെയ്ത 'ഫൂട് വേർ' വില്ലേജ് ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. 

ബിനോയ് രവീന്ദ്രൻ സംവിധാനം ചെയ്ത ഗ്രേസ് വില്ല പ്രദർശിപ്പിക്കും. തുടർന്ന് സംവിധായകനുമായുള്ള അഭിമുഖം ഉണ്ടായിരിക്കും. ദി ഗ്രാസ്ഹോപ്പർ സ്ലീപ്പിങ് ഹിയർ, 

ഡൂഡിൽ ബഗ്, ആൻ ഒക്കെറൻസ് അറ്റ് ഓൾഡ് ക്രീക്ക് ബ്രിഡ്ജ്, കളർ ഓഫ് കോളിവുഡ്, ദി എംപ്ലോയ്മെന്റ്, എപ്പിലോഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങൾ മേളയിലുണ്ട്. 

അതിഥികളും, അണിയറ പ്രവർത്തകരും, മറ്റു ചലച്ചിത്രപ്രവർത്തകരും, ചലച്ചിത്ര വിദ്യാർത്ഥികളും ഷോർട് ഫ്ളെയിംസിൽ പങ്കെടുക്കുന്നുണ്ട്

No comments