എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി, ഇടപെട്ട് മഞ്ചേശ്വരം എംഎൽഎ, ഒരാഴ്ചയ്ക്കകം ആധാരം തിരികെ വാങ്ങി നൽകും
എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി, ഇടപെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്. പണം നൽകാൻ സന്നദ്ധത അറിയിച്ച് എംഎൽഎയുടെ ഇടപെടൽ. എംഎൽഎ എന്ന നിലയിൽ ബാധ്യത ഏറ്റെടുക്കുന്നുവെന്ന് എകെഎം അഷ്‌റഫ് വ്യക്തമാക്കി.
കേരള ഗ്രാമീൺ ബാങ്ക് ജപ്‌തി നോട്ടീസ് പതിച്ചത് ബാളിയൂർ മീഞ്ച സ്വദേശി തീർത്ഥയുടെ വീട്ടിലാണ്. ഫെബ്രുവരി 10 നുള്ളിൽ 5 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്. ബാങ്കുമായി സംസാരിച്ചു. സങ്കടകരമായ നടപടി ആണ് ഉണ്ടായത്. കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കുന്നു.
ഒരാഴ്ചയ്ക്കകം ആധാരം തിരിച്ചു നൽകുമെന്നും എ കെ എം അഷറഫ് എം എൽ എ പറഞ്ഞു. ആവശ്യപ്പെടുന്ന തുക ഞാൻ അടയ്ക്കും. എത്രയാണെങ്കിലും ആ ലോൺ തീർക്കും. ഒരാഴ്ചയ്ക്കകം ആധാരം തിരികെ ഏൽപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.
No comments