ഗൾഫിൽ വാഹനാപകടത്തിൽ മരിച്ച നീലേശ്വരം മോനാച്ച സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു
കാഞ്ഞങ്ങാട് : ഗൾഫിൽ വാഹനപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.മോനാച്ചയിലെ ബിജു കക്കാണൻ (45) ന്റെ മൃതദേഹം ഇന്നലെ രാത്രി 9 മണിയോടെയാണ് നാട്ടിലെത്തിച്ചത്. ഡിസംബർ 31ന് അജ്മാനിൽ വെച്ചാണ് ബിജു ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. മകളുടെ ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞ് രണ്ടുമാസം മുമ്പാണ് ബിജു അജ്മാനിലേക്ക് മടങ്ങിയത് .മംഗലാപുരം എയർപോർട്ട് വഴി വീട്ടിലെത്തിച്ച മൃതദേഹം രാത്രി തന്നെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. അടുക്കത്തിൽ കൃഷ്ണൻ രാഗിണി ദമ്പതികളുടെ മകനാണ്. ഭാര്യ : പ്രസീത തണ്ണോട്ട് (നേഴ്സ് ആർസിസി തലശ്ശേരി )മക്കൾ: നന്ദകിഷോർ (എഴാം ക്ലാസ് വിദ്യാർത്ഥി ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്) നിയ മോൾ (ഒരുവയസ് ). സഹോദരങ്ങൾ: മുരളി കൃഷ്ണൻ സിവിൽ പോലീസ് ഓഫീസർ ഹെഡ് കോട്ടേഴ്സ് കാസർകോട്), നവീൻ കൃഷ്ണൻ (എഞ്ചിനീയർ).
No comments