കരുതലും കൈത്താങ്ങും; ഹോസ്ദുർഗ്ഗ് താലൂക്ക് പരാതിപരിഹാര അദാലത്ത് ആരംഭിച്ചു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് കാസര്‍കോട് ജില്ലയില്‍ തുടരുന്നു. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പരാതിപരിഹാര അദാലത്ത് കാഞ്ഞങ്ങാട് ടൗണ്‍ഹാളിൽ ആരംഭിച്ചു സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷതവഹിച്ചു രാജഗോപാലൻ എംഎൽഎ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ കെ ഇമ്പശേഖർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സബ് കലക്ടർ പ്രതീക്ജയിൻ സംസാരിച്ചു എഡിഎം പി അഖിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ ദിവാകരൻ ഡെപ്യൂട്ടി കലക്ടർ കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു
15 കുടുംബങ്ങൾക്ക് മുൻഗണന വിഭാഗം റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു ജനുവരി നാല് ശനിയാഴ്ച മഞ്ചേശ്വരം താലൂക്ക് അദാലത്ത് ഉപ്പള ലയന്‍സ് ക്ലബ് ഹാളിലും ജനുവരി ആറ് തിങ്കളാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ദര്‍ശന ഓഡിറ്റോറിയത്തിലും നടക്കും. അദാലത്ത് വേദികളില്‍ നേരിട്ടും പരാതികള്‍ സ്വീകരിക്കും.
No comments