Breaking News

അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ് ഹരികിഷോര്‍ ഐഎഎസ് കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനായി അവലോകനം നടത്തി. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം പി അഖില്‍, നിയമസഭാ മണ്ഡലം വരണാധികാരികളായ സബ് കലക്ടര്‍ പ്രതിക് ജയിന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കെ രാജന്‍, കാസര്‍കോട് ആര്‍ഡിഒ പി ബിനു കുമാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി ആറിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

No comments