Breaking News

ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി


നീലേശ്വരം: ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ലെന്ന് പരാതി. കരുവാച്ചേരിയിലെ പി.സജിത്താണ് (36) ഈ മാസം 18 ന് രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇ റങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു
കാണാതാകുമ്പോൾ നീല പ്ലെയിൻ കളർ ഷർട്ടും നീല ജീൻസ് പാന്റുമാണ് ധരിച്ചിരുന്നത്. ഇരുനിറം . 180സെന്റീമീ റ്റർ ഉയരം . ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കു ന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0467 2280240 നീലേശ്വരം, 9497 9356 92, 9497 987222 നമ്പറുകളിലോ അറി യിക്കണമെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

No comments