കുറഞ്ഞ നിരക്ക്, ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെ ; കെഎസ്ആർടിസിക്കൊപ്പം ‘ഹാപ്പി വെഡിങ് ’...വെള്ളരിക്കുണ്ടിൽ നടക്കുന്ന പെൻഷനേഴ്സ് യോഗത്തിനു മൂന്നു കെഎസ്ആർടിസി ബസുകൾ ഓടും
കാഞ്ഞങ്ങാട് : വിവാഹ യാത്രാസംഘങ്ങൾക്കൊപ്പം "തലക്കനത്തോടെ കെഎസ്ആർടിസിയും. വിവാഹ യാത്രകൾക്കു സ്വകാര്യ ടൂറിസ്റ്റ് ബസുകളെ ആശ്രയിച്ചിരുന്ന കാലം മാറി, കെഎസ്ആർടിസി ബസുകളും കളം നിറയുകയാണ്. കുറഞ്ഞ നിരക്ക് ഈടാക്കിയാണു കെഎസ്ആർടിസി ബസുകൾ വിവാഹ പാർട്ടികൾക്കു സേവനം നൽകുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെയുള്ള ബസുകൾ വാടകയ്ക്ക് നൽകുന്നത്. ഒഴിവുള്ള ദിവസങ്ങളിലാണു വിവാഹ ഓട്ടവും ഏറ്റെടുക്കുന്നതെന്നു
കാഞ്ഞങ്ങാട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർ പ്രദീപ്കുമാർ പറഞ്ഞു.
ഡ്രൈവറെ മാത്രം നിയോഗിച്ചും വാടക കുറയ്ക്കുന്നുണ്ട്.
കാഞ്ഞങ്ങാട്ട് ബജറ്റ് ടൂറിസം സെൽ പ്രവർത്തനം തുടങ്ങിയിട്ട് ഒന്നര മാസമായി. ഡിസംബറിൽ മാത്രം 3.97 ലക്ഷം രൂപ വരുമാനമുണ്ടാക്കി. പമ്പ സീസൺ കഴിഞ്ഞാൽ രണ്ടു ലക്ഷ്വറി ബസ് കാഞ്ഞങ്ങാടിനു കിട്ടും. കാഞ്ഞങ്ങാട്ടുനിന്നു മാനന്തവാടി പോയിവരാൻ ഫാസ്റ്റ് പാസഞ്ചർ ബസിന് 470 രൂപയാണു ടിക്കറ്റ് നിരക്ക്. ബാണാസുര അണക്കെട്ട്, പൂക്കോട് തടാകം, എൻ ഊര് തുടങ്ങിയ
സ്ഥലങ്ങളൊക്കെ കാണാനുള്ള വിനോദയാത്രാ പാക്കേജിന് 750 രൂപയാണ് ഈടാക്കുന്നത്. വിനോദയാത്ര ബസുകളെല്ലാം ഹൗസ് ഫുള്ളാണ്. അടുത്ത ദിവസം വെള്ളരിക്കുണ്ടിലെ പെൻഷനേഴ്സ യോഗത്തിനു മൂന്നു കെഎസ്ആർടിസി ബസുകളോടും.
കെഎസ്ആർടിസി ഇടപെടലോടെ സീസൺ നോക്കി അമിതനിരക്ക് ഈടാക്കുന്ന പ്രവണതയും ഇല്ലാതാകും.
No comments