പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 85 വർഷം കഠിന തടവ്
കാസർകോഡ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 85 വർഷം കഠിന തടവും 3 ലക്ഷത്തി 25,000 രൂപ പിഴയും. ചപ്പാരപ്പടവ് സ്വദേശി ബിനു പിപിയെ കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിന തടവും അനുഭവിക്കണം. ആദൂരിൽ വെച്ച് 2019 ജൂണിലും ഡിസംബറിലുമാണ് 13 വയസ്സുകാരിയായ അതിജീവിതയ്ക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്.
No comments