ചായ്യോത്ത് സ്കൂളിൽ മൾട്ടി ജിം തുടങ്ങി
നീലേശ്വരം : ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ തയ്യാറാക്കിയ മൾട്ടി ജിം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശകുന്തള ഉദ്ഘാടനംചെയ്തു. രണ്ടുലക്ഷം രൂപ ചെലവിട്ടാണ് ജിം തയ്യാറാക്കിയത്. ദേശീയ സംസ്ഥാന മത്സരങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയ സ്കൂളിന് ജിം കുതിപ്പേകും. പിടിഎ പ്രസിഡന്റ് സി ബിജു അധ്യക്ഷനായി. പഞ്ചായത്തംഗം പി ധന്യ മുഖ്യാതിഥിയായി. ഇ വി സുനിൽ കുമാർ, കെ ഷാനി, പി മനോഹരൻ, കെ സത്യൻ, രാജേഷ് ചേമ്പേന, കെ ശ്രീധരൻ, രജീഷ് മല്ലപ്പള്ളി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സന്തോഷ് സ്വാഗതവും സുകുമാരൻ നന്ദിയും പറഞ്ഞു.
No comments