അഡൂരില്‍ തലപ്പച്ചേരിയില്‍ പുലിയെ കിണറ്റില്‍ വീണ് ചത്ത നിലയില്‍ കണ്ടെത്തി. തലപ്പച്ചേരിയിലെ മോഹന്‍ എന്നയാളുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് ശനിയാഴ്ച രാവിലെ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
No comments