മാലോം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കം
മാലോം : സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി . ഗീവർഗീസിന്റെയും വി . സബാസ്ത്യാനോസിന്റെയും തിരുനാളാഘോ ഷങ്ങൾക്ക് വികാരി ഫാ. ജോസഫ് തൈക്കുന്നും പുറത്ത് കൊടിയേറ്റി . തുടർന്ന് നടന്ന വിശുദ്ധ കുർബാ നക്ക് തലശ്ശേരി അതിരൂപത മതബോധന ഡയറക്ടർ ഫാ . ജേക്കബ് വെണ്ണായി പ്പിള്ളിൽ കാർമികത്വം വഹിച്ചു . സെമിത്തേരിയിൽ പൂർവികരുടെ അനുസ്മരണ പ്രാർത്ഥനകൾക്ക് ശേഷം സൺഡേസ്കൂളിന്റെയും ഭക്തസം ഘടനകളുടെയും വാർഷിക സമ്മേളനവും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഹെവൻലി നൈറ്റ് നടത്തപ്പെ ട്ടു . വൈകുന്നേ രം 4:30ന് നടക്കുന്ന ആഘോഷമായ തിരുക്കർമ്മങ്ങൾക്ക് കപ്പൂച്ചിൻ പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. തോമസ് കരിങ്ങടയിൽ കാർമി കത്വം വഹിക്കും . തുടർന്ന് മാലോം അൽഫോൻസാപള്ളിയിലേക്ക് അഞ്ച്സോണുകളുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രവും വർണ ശബളവുമായ തിരുന്നാ ൾ പ്രദക്ഷിണം നടത്തപ്പെടും . തിരുന്നാൾ പ്രദക്ഷിണത്തിന് ശേഷം ഓച്ചിറ തിരുഅരങ്ങ് അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം ആകാശം വരക്കുന്നവർ അരങ്ങേറും .
നാളെ രാവിലെ 9:45ന് ആഘോ ഷമാ യ തി രു ന്നാൾ കുർബാനക്ക് തലശ്ശേരി അതിരൂപത മുഖ്യ വി കാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ കാർമികത്വം വഹിക്കും . തു ടർന്ന് പ്ര ദക്ഷണവും പരി ശു ദ്ധ കുർബാനയുo ആശിർവാദവും
No comments