Breaking News

വോര്‍ക്കാടി കടമ്പാര്‍ ചാടിപ്പടുപ്പില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച


വോര്‍ക്കാടി കടമ്പാര്‍ ചാടിപ്പടുപ്പ് സ്വദേശി ഇബ്രാഹിമിന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. 8000 രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. മഞ്ചേശ്വരം പൊലീസും, ഡോഗ്സ്‌ ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇബ്രാഹിമും കുടുംബവും കഴിഞ്ഞ ദിവസം രാത്രി കടമ്പാര്‍ പള്ളിയില്‍ ഉറൂസിന് പോയപ്പോഴായിരുന്നു മോഷണം നടന്നത്.


No comments