Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കുമ്പളപ്പള്ളി 13-ാം വാർഡ് സംഘടിപ്പിച്ച സൗജന്യ ഫുഡ് മേക്കിംഗ് കോഴ്സ് ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു


കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കുമ്പളപ്പള്ളി 13-ാം വാർഡ് ആരോഗ്യ കേന്ദ്രം - സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം - എൻ്റർപ്രണേർഷിപ്പ് ഡവലപ്മെൻ്റ് ഓഫ് ഇന്ത്യ അഹമ്മദാബാദ് - കുടുംബശ്രീ എ ഡി എസ് സംയുക്തമായി  സംഘടിപ്പിച്ച സൗജന്യ ഫുഡ് മേക്കിംഗ് കോഴ്സ് ഇ ചന്ദ്രശേഖരൻ  എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതകൾക്കായി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുവേണ്ടി ആരംഭിച്ച കോഴ്സിനെ സംബന്ധിച്ച് പദ്ധതി നിർവ്വഹണ ഏജൻസി ഗ്രാമസേവാ ഭവൻ ചെയർമാൻ തിരുപുറം ഗോപൻ വശദീകരണം നടത്തി. ആരോഗ്യ പരിപാലനം സംബന്ധിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് വി ക്ലാസെടുത്തു.വാർഡ് മെമ്പർ കെ വി ബാബു അധ്യക്ഷത വഹിച്ചു യോഗത്തിൽ ADS എക്സിക്യുട്ടിവ് അംഗം വിജി ശശികുമാർ സ്വാഗതം പറഞ്ഞു. രാധാമണി എം ( സി പി ഐ), തങ്കമണി പി ( എസ് ടി ആനിമേറ്റർ കുടുംബശ്രീ ജില്ലാ മിഷൻ) എൻ സിന്ധു ( ആശാവർക്കർ ) എന്നിവർ സംസാരിച്ചു.

No comments