Breaking News

ടി. കുമാരൻ നായർ നിലപാടുകളിൽ ഉറച്ചുനിന്ന മാതൃക കമ്മ്യൂണിസ്റ്റ്... സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ ടി. കുമാരൻ നായരുടെ പതിനാറാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി


കരിച്ചേരി : ശാസ്ത്രബോധവും, യുക്തിചിന്തയും കൈമുതലാക്കി നിലപാടുകളിൽ ഉറച്ചുനിന്ന് പാവങ്ങളോടൊപ്പം  പ്രവർത്തിച്ച മാതൃക കമ്മ്യൂണിസ്റ്റായിരുന്നു ടി. കുമാരൻ നായരെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ അഭിപ്രായപ്പെട്ടു. ജാതി - മത കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുമായി 

അടുപ്പമുണ്ടാക്കിയ നേതാവായിരുന്നു ടി. കുമാരൻ നായരെന്നും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്ത് നടക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടാൻ സഖാവിനെ പോലുള്ളവരുടെ ഓർമ്മ കരുത്താകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തിൽ

ടി. കുമാരൻ നായരുടെ പതിനാറാം ചരമവാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എം ബാലകൃഷ്ണൻ പെർളം അധ്യക്ഷത വഹിച്ചു.സി പി ഐ ജില്ലാ കമ്മിറ്റിയംഗം കരുണാകരൻ കുന്നത്ത് , എ.കെ.എസ്.ടി. യു സംസ്ഥാന കമ്മിറ്റിയംഗം സുനിൽകുമാർ കരിച്ചേരി, യുവ കവയിത്രി സുനിതകരിച്ചേരി,  ഇ സുജിത്ത്കുമാർ , എ.കുമാരൻനായർ, കൃഷ്ണൻ നായർ വെള്ളാ ക്കോട്  എന്നിവർ സംസാരിച്ചു.

No comments