'കുർത്തോം പുതുക്കാം വർത്താനോം പറയാം' കോടോംബേളൂർ കോടോത്ത് നടന്ന വയോജന സംഗമം ശ്രദ്ധേയമായി
ഒടയഞ്ചാൽ : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 4 ൽ കോടോത്ത് വച്ചു നടന്ന വയോജന സംഗമം ശ്രദ്ധേയമായി.' കുർത്തോം പുതുക്കാം വർത്താനോം പറയാം ' എന്ന പേരിൽ നടത്തിയ പരിപാടി ഓർമകളുടെയും അനുഭവങ്ങളുടെയും തിരിഞ്ഞു നോട്ടമായിരുന്നു. ഒ3ദ്യോഗിക ചടങ്ങുകളുൾപ്പെടെയെല്ലാം കൈകാര്യം ചെയ്തത് വാർഡിലെ മുതിർന്ന അംഗങ്ങളാണ്. ടി.കോരൻ അധ്യക്ഷത വഹിച്ചു. റിട്ടയേഡ് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. എം.എസ് പീതാംബരൻ ഉത്ഘാടനം നിർവഹിച്ചു. ബോളിയമ്മ സാന്നിദ്ധ്യമറിയിച്ചു. നാടക പ്രർത്തക ഒ.പി.ചന്ദ്രൻ, നാടൻ പാട്ടുകലാകാരൻ ഷാജി പിലിക്കോട് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു.
No comments