കൊന്നക്കാട് കൂളിമട ഉന്നതിയിൽ നിന്നും രാജ്യത്തിന്റെ അതിർത്തി കാക്കാൻ പോകുന്ന സേതുവിനെ കോൺഗ്രസ്സ് വാർഡ് കമ്മറ്റി ആദരിച്ചു....
കൊന്നക്കാട് : ബളാൽ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിന്നും രാജ്യത്തിന്റെ അതിർത്തി കാക്കാൻ പോകുന്ന കൊന്നക്കാട് കൂളിമടഉന്നതിയിലെ സേതു കെ. ആറിന് കോൺഗ്രസ്സ് വാർഡ് കമ്മറ്റി സ്വീകരണം നൽകി..
മലയോര മേഖലയായ കൊന്നക്കാട് നിന്നും പരിമിതമായ സാഹചര്യങ്ങളിൽ നിന്നും പഠിച്ചു മുന്നേറി കേന്ദ്ര പോലീസ് സേനയിൽ (BSF) ജോലി നേടി പോകുന്ന കോൺഗ്രസ് കുടുംബാംഗമായ കൂളിമടയിലെ രാമകൃഷ്ണൻ, ഓമന എന്നിവരുടെ മകൻ സേതുവിനെ ഒൻപതാം വാർഡ് കോൺഗ്രസ്സ് വാർഡ് കമ്മറ്റിയാണ് മൊമെന്റോ നൽകി അനുമോദിച്ചത്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ രാജു കട്ടക്കയം ഉപഹാരം നൽകി.. വാർഡ് മെമ്പർ ബിൻസി ജെയിൻ അധ്യക്ഷതവഹിച്ചു..
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജെയിൻ തോമസ് വാർഡ് കോൺഗ്രസ് പ്രസിഡന്റ് അനീഷ് ആന്റണി, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം ആൻഡ്രൂസ് വട്ടക്കുന്നേൽ, പ്രദീപ് വെങ്കല്ല്, വിനു തോട്ടൊൻ തുടങ്ങിയവർ. പി. സി. ബിനോയ് രതീഷ് ഒന്നാമൻ എന്നിവർ പ്രസംഗിച്ചു...
No comments