Breaking News

കെ എസ് ടി എ കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം അധ്യാപകർ പരപ്പയിൽ കൊട്ടും പാട്ടും വരയും സംഘടിപ്പിച്ചു


പരപ്പ : കെ എസ് ടി എ 34ാം കാസർഗോഡ്  ജില്ലാ സമ്മേളനം 2025 ജനുവരി 18,  19 തീയതികളിലായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചായോത്ത് നടക്കുന്നു.സമ്മേളനത്തിന്റെ പ്രചരണാർത്ഥം പരപ്പ ടൗണിൽ വച്ച് കൊട്ടും പാട്ടും വരയും സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം രാജേഷ് അഴിക്കോടൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി അനിതകുമാരി അധ്യക്ഷത വഹിച്ചു. പി എം ശ്രീധരൻ , എ ആർ വിജയകുമാർ , പ്രചരണ കമ്മിറ്റി ചെയർമാൻ കെ പി വേണു, എം ബിജു , വി കെ റീന, മെയ്സൺ കെ , പി രവി , പി ജനാർദ്ദനൻ  എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പ്രമോദ് കുമാർ എം വി  സ്വാഗതവും വൈസ് പ്രസിഡൻറ് ഷൈജു സി നന്ദിയും രേഖപ്പെടുത്തി.

ജെപി ചിറ്റാരിക്കാൽ , അനീഷ് ജോൺ പാലാവയൽ , വിനോദ് ദത്ത് കമ്പല്ലൂർ , സാജൻ ബിരിക്കുളം , രവി പടിഞ്ഞാറ്റയിൽ . ആൽഫിൽ ജയിൻ എന്നീ കലാകാരന്മാരാണ് ചിത്രം വരക്കാൻ നേതൃത്വം നൽകിയത്. ഷൈജു ബിരിക്കുളം , അനീഷ് ജോൺ, വിനോദ് ദത്ത് , സതീശൻ മാണിക്യൻ , പി രവി , കെ മോഹനൻ  എന്നിവരാണ് ഗാനങ്ങൾ ആ ല പിച്ചത് .പരപ്പയിലെ മിഥുൻ , നിതിൻ എന്നിവരാണ് വാദ്യങ്ങൾ കൈകാര്യം ചെയ്തത്. 

രണ്ടുമണിക്കൂറോളം നീണ്ട പരിപാടി ജില്ലാ സമ്മേളനത്തിന്റെ വേറിട്ട പ്രചരണമായി മാറി.

No comments