Breaking News

വീട്ടമ്മമാര്‍ക്ക് താങ്ങായി പെട്ടെന്നുള്ള വായ്പകള്‍; എങ്ങനെ അപേക്ഷിക്കാം




ഒരു വീട്ടമ്മയായി വീടു പുലര്‍ത്തുക എന്നത് എളുപ്പമുള്ള ജോലിയല്ല. വീടും കുട്ടികളളേയും കൈകാര്യം ചെയ്യുന്നത് മുതല്‍ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ഒരു വീട്ടമ്മയുടെ ജോലി കഠിനമാണ് എന്ന് തന്നെ പറയേണ്ടിവരും. പെട്ടെന്ന് എന്തെങ്കിലും തരത്തില്‍ പണത്തിന് ആവശ്യം വന്നാല്‍ അതും വെല്ലുവിളിയാണ്. ഇത്തരത്തില്‍ പണം ഉടനടി ആവശ്യമായി വരുമ്പോള്‍ പെട്ടെന്ന് ലഭിക്കുന്ന വായ്പകള്‍ ഏറെ ആശ്വാസകരമാണ്. വീട്ടമ്മമാര്‍ക്ക് എങ്ങനെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാമെന്നും പെട്ടെന്ന് ലഭിക്കുന്ന വായ്പകള്‍ എങ്ങനെ നേടിയെടുക്കാമെന്നും പരിശോധിക്കാം.


ഇന്‍റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ വഴി പരമ്പരാഗത വായ്പകളേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഇന്‍സ്റ്റന്‍ററ് വായ്പകള്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലഭ്യമാക്കുന്നുണ്ട്. കുറച്ച് ക്ലിക്കുകളിലൂടെ ഓണ്‍ലൈനായി വായ്പക്ക് അപേക്ഷിക്കാം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

1. ന്യായമായ പലിശനിരക്കുകള്‍: സ്ത്രീകള്‍ക്കുള്ള പ്രത്യേക വായ്പകളുടെ പലിശ നിരക്ക് സാധാരണ വായ്പകളേക്കാള്‍ കുറവാണ്.

2. കുറഞ്ഞ പ്രോസസ്സിംഗ് ചാര്‍ജുകള്‍: സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വ്യക്തിഗത വായ്പകളുടെ പ്രോസസ്സിംഗ് ഫീസ് സാധാരണയായി ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും കുറവാണ്.




3. ഈട് ആവശ്യമില്ല: ഈട് ഇല്ലാതെ തന്നെ ഇത്തരം വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കും.

4. പെട്ടെന്ന് പണം ലഭിക്കുന്നു: അപേക്ഷ അംഗീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.

വീട്ടമ്മമാര്‍ക്കുള്ള പെട്ടെന്നുള്ള വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകള്‍

ഐഡ്രന്‍റിറ്റി പ്രൂഫ്: ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.
വിലാസ തെളിവ്: ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, യൂട്ടിലിറ്റി ബില്‍ അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.

ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍

ഘട്ടം 1: ബാങ്കിന്‍റെയോ ധനകാര്യ സ്ഥാപനത്തിന്‍റെയോ വെബ്സൈറ്റിലേക്കോ മൊബൈല്‍ ആപ്പിലേക്കോ പോകുക.

ഘട്ടം 2: ലോഗിന്‍ ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത സെല്‍ ഫോണ്‍ നമ്പര്‍ നല്‍കുക.

ഘട്ടം 3: ലിസ്റ്റില്‍ നിന്ന് ' വ്യക്തിഗത വായ്പ' തിരഞ്ഞെടുക്കുക.

ഘട്ടം 4: ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ ഫയലുകള്‍ അറ്റാച്ചുചെയ്യുക.

ഘട്ടം 5: നിങ്ങളുടെ അപേക്ഷ അംഗീകരിച്ചതിന് ശേഷം ലോണ്‍ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

No comments