മാലക്കല്ലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; നാലുപേർക്ക് പരുക്ക്
മാലക്കല്ല് : തെലുങ്കാന സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മാലക്കല്ല് കെയർ വെൽ ഹോസ്പിറ്റലിന് സമീപം അപകടത്തിൽപ്പെട്ടു. നാലുപേർക്ക് പരുക്കേറ്റു. തലക്ക് സാരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏഴു പേരുമായി വന്ന ടി.എസ് 06 എഫ്.ഇ 6588 കാർ രാത്രി 10.45 ഓടു കൂടി അപകടത്തിൽ പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മറ്റുള്ളവരെ അടുത്തുള്ള ലോഡ്ജിലേക്ക് മാറ്റി. രാജപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
No comments