മലയോര ഹൈവേയിൽ വാഹനമിടിച്ച് ചത്തത് കടുവക്കുഞ്ഞെന്ന് സംശയം
കണ്ണൂർ : കൊട്ടിയൂർ, അമ്പായത്തോടിനു സമീപത്ത് തീപ്പൊരിക്കുന്നിൽ കടുവാക്കുഞ്ഞിനെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് കടുവക്കുഞ്ഞിന്റെ ജഡം മലയോര ഹൈവെയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ ജഡം സ്ഥലത്തു നിന്നു മാറ്റി. എന്നാൽ ചത്തത് കടുവക്കുഞ്ഞാണെന്നു സ്ഥിരീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
No comments