Breaking News

ബ്രദേഴ്സ് കുറുഞ്ചേരിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളും, അവശ്യ സാധനങ്ങളും കൈമാറി


ഭീമനടി : ബ്രദേഴ്സ് കുറുഞ്ചേരിയുടെ നേതൃത്വത്തിൽ കേരള പാലിയേറ്റിവ് ദിനത്തോട് അനുബന്ധിച്ച് പെരിയങ്ങാനം ഓട്ടിസം സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളും, അവശ്യ സാധനങ്ങളും കൈമാറി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ മനോജ് തോമസ് ഉപകരണ വിതരണം നിർവഹിച്ചു . ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ബി ആർ സി  ചിറ്റാരിക്കാൽ സുബ്രഹ്മണ്യൻ.വി.വി ഏറ്റുവാങ്ങി.ചടങ്ങിൽ ബ്രദേഴ്സ് കുറുഞ്ചേരിയുടെ കൂട്ടായ്മയുടെ പ്രവർത്തകരും പങ്കെടുത്തു .

No comments