1.16 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കാസർഗോഡ് : ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 1.16 കിലോ കഞ്ചാവുമായി വൊര്‍ക്കാടി തിമ്മന്നൂരില്‍ നിന്നും മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞനാടി സ്വദേശി ജാഫര്‍ സിദ്ദിഖ് (23), ഉള്ളാള്‍ ദര്‍ഗയ്ക്ക് സമീപത്തെ മുഹമ്മദ് സിറാജുദ്ദീന്‍ (25), ബങ്കര കസബ മസ്ജിദിന് സമീപത്തെ മുഹമ്മദ് നിയാസ് (21) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ കെ.ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. ചില്ലറ വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് കടത്തിയതെന്നാണ് പൊലീസ് നിഗമനം.
No comments