Breaking News

നേട്ടങ്ങളുടെ പട്ടികകളുമായി നർക്കിലക്കാട് സ്വദേശിയായ യു കെ ജി വിദ്യാർത്ഥി എയ്ഡൻ


ഭീമനടി:മൊബൈൽ ഫോണുകളും, ഗെയിമുകളും കുട്ടികളുടെ കളിക്കൂട്ടുകാരാകുന്ന കാലത്ത് ഗ്ലോബിനോടും വേൾഡ് മാപ്പിനോടും ചങ്ങാത്തം കൂടുന്ന ആറു വയസ്സുകാരൻ, ലോക രാഷ്ടങ്ങളുടെ നിലവിലുള്ളതും പഴയയതുമായ ദേശീയ പതാകകളിലെ നിറങ്ങളും ചിഹ്നങ്ങളും അവന് മനപ്പാഠമാണ്. അതു കൊണ്ടു തന്നെയാണ് ഇപ്പോൾ വിപണിയിൽ ലഭ്യമായ ചില ലോക ഭൂപടങ്ങളിൽ കൊടുത്തിരിക്കുന്ന ലോക രാഷ്ട്രങ്ങളുടെ പതാകകളിലെ തെറ്റുകൾ അവൻ ചൂണ്ടിക്കാണിച്ചു തരുന്നത്. ഏഷ്യയിലെ അൻപത് രാജ്യങ്ങൾ അടക്കം എൺപതിലധികം രാജ്യങ്ങൾ മാപ്പിൽ കൃത്യമായി വേഗത്തിൽ അടയാളപ്പെടുത്താനും എട്ടാമത്തെ ഭൂഖണ്ഡമായ സീലാൻഡിയെ കുറിച്ചുള്ള അറിവും അവൻ നേടിക്കഴിഞ്ഞിരിക്കുന്നു .ലോകരാഷ്ട്രങ്ങളെ ക്കുറിച്ച് നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്, ജാക്കി ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് എന്നിവയിൽ ഇടം നേടിയിരിക്കുകയാണ് നർക്കിലക്കാട് സ്വദേശിയായ എയ്ഡൻ റിൻസ് മാത്യു എന്ന ഈ ആറു വയസ്സുകാരൻ . 84 ലോക രാഷ്ട്രങ്ങളുടെ ദേശീയ പതാകകൾ 38 സെക്കന്റ് സമയം കൊണ്ട് തിരിച്ചറിഞ്ഞ് വ്യക്തമായി പറഞ്ഞതോടൊപ്പം രാജ്യങ്ങളുടെ ഭൂപടത്തിലെ സ്ഥാനം, രാജ്യങ്ങളെ കുറിച്ചുളള അറിവുകൾ തുടങ്ങിയവ കൂടി പരിഗണിച്ചാണ് ഈ റിക്കോർഡ് ബുക്കുകളിൽ സ്ഥാനം നേടിയത്. വരക്കാട് ഓക്സിലിയം സ്കൂളിലെ യു കെ ജി വിദ്യാർത്ഥിയായ എയ്ഡൻ, പ്രസംഗം, ചെസ്, ക്വിസ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നാം വയസിൽ ടി.വി ഷോയിലെ പൊതു വിജ്ഞാന പരിപാടിയിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. റിൻസ് മാത്യുവിന്റെയും ജെസ് ലിൻ വർഗ്ഗീസിന്റെയും മകനാണ്.

No comments