നർക്കിലക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് നടന്നു
നർക്കിലക്കാട് : നർക്കിലക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഷാജൻ വർഗ്ഗീസ് കൊടിയേറ്റി. 14 ന് രാവിലെ വിശുദ്ധ കുർബാനയും പിതൃസ്മരണയും നടക്കും വൈകിട്ട് സന്ധ്യ നമസ്കാരവും നർക്കിലകാട് ടൗണിലേക് ആഘോഷമായ പ്രദക്ഷിണവും നടക്കും പ്രധാന പെരുനാൾ ദിനമായ 15 ന് രാവിലെ പ്രഭാതം നമസ്ക്കാരവും വിശുദ്ധ കുർബാനയും പ്രദക്ഷിണവും ലേലവും മറ്റു ചടങ്ങുകളും നടക്കും
No comments