കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മൂത്തോർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന മൂന്നാം വാർഡ് വയോജന സംഗമം കാസറഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി അജിത്ത് കുമാർ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ നാസർ സി എച്ച് , ഷൈജമ്മ ബെന്നി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ കൈരളി, ബിന്ദു ടി എസ്, രമ്യ ഹരിഷ് , ധന്യ കെ , ശശോദ കെ എന്നിവരും ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബാബു ടി വി കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ സിന കെ വി , വികസന സമിതി കൺവീനർ കെ ബാലചന്ദ്രൻ ,എ ഡി എസ് പ്രസിഡണ്ട് പുഷ്പലത കെ എന്നിവർ സംസാരിച്ചു കാട്ടിപ്പൊയിൽ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രിയയുടെ നേതൃത്വത്തിലുള്ള ആയുർവേദ ക്യാമ്പും കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച് ഐ മുരളി കയ്യൂർ ജെ പി എച്ച് എൻ മിനി, സുധിന MLSP , ആശ വർക്കർ പ്രേമലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി വാർഡ് വയോജന ക്ലബ്ബിൻറെ പ്രസിഡണ്ട് എൻ കെ ഭാസ്കരൻ സ്വാഗതവും സെക്രട്ടറി എം പി കുമാരൻ നന്ദിയും പറഞ്ഞു വിവിധ വയോജന കൂട്ടങ്ങളിൽ നിന്ന് എത്തിയ വയോജനങ്ങളുടെ കലാപരിപാടികൾ അരങ്ങേറി പരിപാടിക്ക് മാറ്റ് കൂട്ടാൻ സുനിൽ കണ്ണൻ്റെ നാടൻ പാട്ടും ശ്രദ്ധേയമായി.
No comments