കർഷക തൊഴിലാളി പ്രസ്ഥാനം സർവ്വേകളിലൂടെ കണ്ടെത്തിയ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം അധികാരികൾക്ക് കൈമാറി
വെള്ളരിക്കുണ്ട്: പട്ടികജാതി നഗറുകളിലെയും പട്ടികവർഗ ഉന്നതികളിലെയും ദളിത് ആദിവാസി സങ്കേതങ്ങളിലും കർഷക തൊഴിലാളി പ്രസ്ഥാനം നടത്തിയ സർവ്വേകളിലൂടെ കണ്ടെത്തിയ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം ഗ്രാമ പഞ്ചായത്ത് /മുൻസിപാലിറ്റി അധികാരികൾക്ക് കൈമാറി. സംസ്ഥാന വ്യാപകമായി നടന്ന പരിപാടി നീലേശ്വരത്ത് കെ.എസ്.കെ.ടി.യു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.വി.വേണുഗോപാലൻ അധ്യക്ഷനായി . എം.വി.വാസന്തി, കെ .നാരായണൻ , എ.തമ്പാൻനായർ, വി.വി.രാഘവൻ ,കെ.കാർത്ത്യായനി , കെ.പ്രീത ,കൺമണി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു .കെ.എം.രാജൻ സ്വാഗതം പറഞ്ഞു. കിനാനൂർ കരിന്തളത്ത് ഏരിയാ സെക്രട്ടറി കെ.സതീശൻ ഉദ്ഘാടനം ചെയ്തു. എ.ആർ.രാജു അധ്യക്ഷനായി . എം.വി.രാധ ,ഉഷാ രാജു ,പ്രശാന്ത് കുമാർ പി.വി. ,ജയശ്രീ.ടി.ടി., എൻ.രമണൻ , പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. മടിക്കൈയിൽ ഏരിയാ പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.കുഞ്ഞു ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. കെ.വി.പ്രമോദ്, എൻ.രാഘവൻ , സി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.വി.ശ്രീധരൻ സ്വാഗതം പറഞ്ഞു .
No comments