വരക്കാട് കാനാകുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയത്തിന്റെയും, പി എ സി വരക്കാടിന്റെയും സ്ഥാപക നേതാവായ വരക്കാട്ടെ കെ വി കുഞ്ഞിക്കേളുവിന്റെ പത്താം ചരമവാർഷികദിനം ആചരിച്ചു
ഭീമനടി : വരക്കാട് കാനാകുഞ്ഞികൃഷ്ണൻ ഗ്രന്ഥാലയത്തിന്റെയും, പി എ സി വരക്കാടിന്റെയും സ്ഥാപക നേതാവായ വരക്കാട്ടെ കെ വി കുഞ്ഞിക്കേളുവിന്റെ പത്താം ചരമവാർഷികദിനം ആചരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കയനി ജനാർദനൻ അധ്യക്ഷനായി. മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പി ജി രാജീവൻ ക്ലാസ് എടുത്തു. പഞ്ചായത്ത് അംഗം ബിന്ദു മുരളീധരൻ, ജോസ് സെബാസ്റ്റ്യൻ,സ്കറിയ അബ്രഹാം, എം എൻ രാജൻ എന്നിവർ സംസാരിച്ചു. എം തമ്പാൻ സ്വാഗതവും പി കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.
No comments