കടകളിൽ സംയുക്ത പരിശോധന ; 11 കടകൾക്ക് നോട്ടീസ് നൽകി
ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍ കടകളില്‍ സംയുക്ത പരിശോധന നടത്തി. 24 കടകളില്‍ പരിശോധന നടത്തി വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 11 കടകള്‍ക്ക് നോട്ടീസ് നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സ്‌ക്വാഡ് സംയുക്ത പരിശോധന നടത്തുന്നത്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു, ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ്കുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണര്‍ കൃഷ്ണകുമാര്‍, കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കൃഷ്ണനായ്ക്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് പ്രഭ, ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
No comments