Breaking News

അത്തിയടുക്കം നിവാസികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വനനീര് പദ്ധതി പ്രഖ്യാപനവും ജില്ലയ്ക്ക്‌ അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫും വെള്ളരിക്കുണ്ടിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ അത്തിയടുക്കത്തെ 18 കുടുംബങ്ങൾക്ക് അവരുടെ ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കുന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട് വനം ഡിവിഷൻ പരിധിയിൽ ആർആർടി അനുവദിക്കുന്നത് സജീവ പരിഗണനയിലാണ്. ഇനി അനുവദിക്കുന്ന ആദ്യ ആർആർടി ജില്ലയ്ക്കായിരിക്കും. മന്ത്രി പറഞ്ഞു.ജനങ്ങൾക്ക് കയറിച്ചെല്ലാൻ കഴിയുന്ന ഓഫീസായി വനം വകുപ്പ് ഓഫീസുകളെ മാറ്റാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. ഇനിയും മാറേണ്ടതുണ്ട്. ജീവനക്കാർക്ക് ജനകീയ മുഖം ഉണ്ടാകണം. മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. വനാന്തരങ്ങളിലെ ജലസ്രോതസുകളെ കണ്ടെത്തി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജല പുനരുജീവന ഉദ്യമം 'വനനിര്' പദ്ധതിയുടെ പ്രഖ്യാപനവും, ജില്ലയ്ക്ക് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. സബ് കലക്ടർ പ്രതിക് ജയിൻ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, പഞ്ചായത്ത് അംഗം മോൻസി ജോയ്, എ അപ്പുക്കുട്ടൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മധുസൂദനൻ, തഹസിൽദാർ പി വി മുരളി, പി ബിജു, എം പി രവീന്ദ്രനാഥൻ, വി രതീശൻ, കരീം ചന്തേര, ജോസ് കാക്കകുടുങ്കൽ, എ സി ലത്തീഫ്, പി നന്ദകുമാർ എന്നിവർ സംസാരിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ സ്വാഗതവും ഡിഎഫ്ഒ കെ അഷറഫ് നന്ദിയും പറഞ്ഞു.

No comments