വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ഭവന സന്ദർശന പരിപാടി "അശ്വമേധം 6.0" നടത്തി
വെള്ളരിക്കുണ്ട് : ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി നടത്തുന്ന ഭവന സന്ദർശന പരിപാടി (അശ്വമേധം 6.0)യുടെ ബോധവൽകരണ പ്രചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് കുടുംബരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ, പ്രതിജ്ഞ, റാലി ഇവ നടത്തി. ഡോ.ആബിത കെ തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. സ്നേഹലത, ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സെടുത്തു . ഏലിയാമ്മ വർഗീസ്, ജോബി ജോർജ്, ഷെറിൻ,നിരോഷ വി, ഷൈനി തോമസ് നേതൃത്വം നൽകി.
No comments