ദേശീയ സമ്മതി ദായക ദിനത്തിൽ ജില്ലയിലെ മുതിർന്ന സമ്മതിദായകൻ പനത്തടി കോയത്തടുക്കത്തെ 105 വയസ്സുള്ള എങ്കപ്പു നായ്ക്കിനെ സബ് കളക്ടർ പ്രതീക് ജയിൻ ഐ.എ.എസ്. ആദരിച്ചു
പനത്തടി : ദേശീയ സമ്മതി ദായക ദിനത്തിൽ ജില്ലയിലെ മുതിർന്ന സമ്മതിദായകൻ പനത്തടി പഞ്ചായത്തിലെ കോയക്കത്തെ 105 വയസ്സുള്ള എങ്കപ്പു നായക്കിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദരിച്ചു. സബ് കളക്ടർ പ്രതീക് ജെയിൻ ഐ.എ.എസ്. കോയത്തടുക്കത്തെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. പനത്തടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലതാ അരവിന്ദ്, ഭരണ സമിതി അംഗങ്ങളായ കെ.കെ. വേണുഗോപാൽ, കെ.ജെ.ജയിംസ്, പ്രീതി കെ.എസ്, ടി.ഡി.ഒ. അബ്ദുൽ സലാം, ജില്ലാ ഇലക്ഷൻ ക്ലർക്ക് ബിനുകുമാർ പി.ജി, സാമൂഹിക പ്രവർത്തകൻ ആർ സൂര്യനാരായണ ഭട്ട്, ബി.എല്‍.ഓ. പ്രസീത, മുരളി പി.വി, എം. കേശവൻ എന്നിവർ സംസാരിച്ചു.
No comments