കുമ്പള ഭാസ്കര നഗറിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു; പൊലീസ് സ്ഥലത്തെത്തി, നടപടി വേണമെന്നു നാട്ടുകാർ
കാസർകോട്: കുമ്പള ഭാസ്കര നഗറിൽ പന്നിപ്പടക്കം കടിച്ച് നായയുടെ ജീവൻ നഷ്ടമായി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ഭാസ്കര നഗറിലെ ഗ്രൗണ്ടിന് സമീപമാണ് സംഭവം. വലിയ ശബ്ദം കേട്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് നായയെ പരിക്കേറ്റു ചത്ത നിലയിൽ കണ്ടെത്തിയത്. നിരവധി കുട്ടികൾ വൈകുന്നേരം കളിക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മൂന്നുമാസം മുമ്പ് സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതു പന്നിയെ ലക്ഷ്യമാക്കി വിതറുന്ന പടക്കങ്ങൾ മനുഷ്യർക്കും വിപത്താകുമെന്നാണ്. നാട്ടുകാരുടെ വിവരത്തെത്തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
No comments