നീലേശ്വരം അർബൻ ബാങ്ക് വെള്ളരിക്കുണ്ട് ശാഖ പ്രവർത്തനമാരംഭിച്ചു സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : നീലേശ്വരം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ 5-ാമത് ബ്രാഞ്ചായ വെള്ളരിക്കുണ്ട് ബ്രാഞ്ച് നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
സഹകരണ ബാങ്കുകൾ സാധാരണക്കാർക്ക് ഒരു അത്താണിയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു
വായ്പാ തിരിച്ചടവുകൾ കൃത്യമായി നടത്തി ഇടപാടുകാരും ബായുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയെ തകർക്കാൻ കഴിയില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു
എടിഎം കൗണ്ടർ എം രാജഗോപാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖൻ എംഎൽഎ അധ്യക്ഷനായി. സിഇഒ എം വി രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു .സ്ട്രോങ്ങ് റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, യുപിഐ സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് ചെയർമാൻ കെ പി സതീഷ്ചന്ദ്രൻ, ലോക്കർ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ ലസിത കംപ്യൂട്ടർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർമാരായ പി ലോഹിതാക്ഷൻ അദ്യനിക്ഷേപം സ്വീകരിക്കുകയും ബിജു നാരങ്ങാപുറത്ത് ആദ്യവായ്പാ വിതരണവും നടത്തി. കൺസ്യമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സാബു അബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് , വാർഡ് മെമ്പർ കെ, ആർ വിനു, പഞ്ചായത്ത് അംഗം സന്ധ്യ ശിവൻ, എ അപ്പുക്കുട്ടൻ , ടി.പി തമ്പാൻ, കെ കെ രമ്യ,വി കെ ചന്ദ്രൻ, ബിജു തുളുശ്ശേരി, ചന്ദ്രൻ വിളയിൽ, ജെറ്റോ ജോസഫ്, എ സി ലത്തീഫ്, ഉത്തമൻവെള്ളരിക്കുണ്ട്, തോമസ് ചെറിയാൻ ടിവി രാജീവൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ പി നാരായണണൻ സ്വാഗതവും ഡരറക്ടർ ജോസ് പതാലിൽ നന്ദിയും പറഞ്ഞു.
No comments