എൻഡോസൾഫാൻ : അമ്പലത്തറ സ്വദേശിനി സഹന നിര്യാതയായി
അമ്പലത്തറ: എൻഡോസൾഫാൻ ബാധിതയായ അമ്പലത്തറ സ്വദേശിനി സഹന 21 നിര്യാതയായി. കാഞ്ഞങ്ങാട് സ്വകാര്യാശുപതിയിലാണ് മരണം. അമ്പലത്തറ സ്നേഹ വീട്ടിലെത്തുന്നവർക്ക് പ്രിയപ്പെട്ടവളായിരുന്നു സഹന സ്നേഹ വീടിൻറെ ആരംഭം മുതൽ സഹന ഇവിടത്തെ അംഗമായിരുന്നു. ജന്മന ഭൗതിക വെല്ലുവിളികൾ നേരിട്ടു. അർബുദവും ഹൃദയസംബന്ധമായ രോഗവും അടുത്തിടെയാണ് കണ്ടെത്തിയതെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. അമ്പലത്തറയിലെ നൗഷാദ്,സമീമയുടെയും മകളാണ്.
സഹോദരൻ: സാജൽ
No comments