നവീകരണത്തിന് ഒരുങ്ങി കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ
നീലേശ്വരം : കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പുനഃപ്രതിഷ്ഠയ്ക്ക് ഒരുങ്ങിയിരിക്കഴിഞ്ഞു. ഫെബ്രുവരി 2 മുതൽ 7 വരെ വിപുലങ്ങളായ പരിപാടികളോടെയാണ് പുനപ്രതിഷ്ഠ മഹോത്സവം. ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര, വൈകിട്ട് 4 മണിക്ക് തന്ത്രിശ്വരനെ സ്വീകരിക്കൽ 7 മണിക്ക് സുവനീർ പ്രകാശനം
7.30ന് ആധ്യാത്മിക പ്രഭാഷണം ഫെബ്രുവരി 3 ന് വൈകിട്ട് 7 ന് ഭജന, രാത്രി 9 മണിക്ക് മെഗാ തിരുവാതിര, ഫെബ്രുവരി 4 ന് വൈകിട്ട് 4 മണിക്ക് സാംസ്കാരിക സമ്മേളനം , 7 മണിക്ക് തായമ്പക, രാത്രി 8 മണിക്ക് നാടകം , ഫെബ്രുവരി 5 ന് 6.30ന് ഇരട്ടത്തായമ്പക, 8.30 ഗാനമേള , ഫെബ്രുവരി 6 ന് വിവിധ താന്ത്രിക കർമ്മങ്ങൾ , വൈകിട്ട് 6 30 ഭജന, ഫെബ്രുവരി 7 ന് രാവിലെ മുതൽ വിവിധങ്ങളായ പൂജാകർമ്മങ്ങൾക്കൊടുവിൽ 12.57 നും 2.33 നും ഇടയിൽ ബിംബ പ്രതിഷ്ഠ തുടർന്ന് എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം
No comments