കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിലിലെ കാവടിസഞ്ചാരത്തിന് തുടക്കമായി
കോളംകുളം : കവാടി സഞ്ചാരം ഉള്ള പ്രമുഖ കോവിലുകളിൽ ഒന്നായ പുലയനടുക്കം ശ്രി സുബ്രമണ്യ കോവിലിൽ ഫെബ്രവരി 12, 13, 14 തീയതികളിലായി നടക്കുന്ന ആണ്ടിയൂട്ട് പൂജ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കാവടി സഞ്ചാരത്തിന് തുടക്കമായി, മഹാഗണപതി ഹോമവും, തണ്ണിലാമൃത്പൂജയ്ക്കും ശേഷം ഇന്ന് മകരം 16 ന് കോവിലിൻ നിന്ന് കാവടിക്കാർ ദേശസഞ്ചാരത്തിന് പുറപ്പെട്ടു ശംഖ് നാഥത്തിൻ്റെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോട് കൂടി പാൽ കാവടി, പിലിക്കാവടി, സുബ്രമണ്യവിഗ്രഹം ,വേലായുധം എന്നിവയോട് കൂടി ദേശാധിപനായ പെരിയങ്ങാനം ശ്രീധർമ്മശാസ്താവിനെ വണങ്ങി കൊണ്ടാണ് സഞ്ചാരം തുടങ്ങിയത് ഇനി 15 ദിവസം കരിന്തളം, കോളംകുളം, കിണാവൂർ, നീലേശ്വരം, മടികൈ, കാഞ്ഞങ്ങാടിലെയും വിവിധദേശങ്ങളിലൂടെ വ്രതശുദ്ധിയോടെ നഗ്ന പാദരായാണ് സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ (സ്വാമിമാർ)നടന്ന് വിടുകളിൻ ഭിക്ഷ സ്വീകരിക്കുന്നത്. ശുദ്ധിയോടെ ഗൃഹങ്ങളിൽ നിന്ന് ലഭിക്കുന്ന അരി കൊണ്ടാണ് ദേവസേനാധിപനായ സുബ്രഹ്മണ്യൻ തൻ്റെ ഭക്തരെ ഊട്ടുന്നത്, അത് തന്നെയാണ് ആണ്ടികളുടെ ഊട്ടായ ആണ്ടിയൂട്ടായി 2025 ഫെബ്രവരി 13 ന് നടക്കുന്നത്പുജകളും സഞ്ചാരവും ശ്രി ഓലക്കര കൃഷ്ണൻ പൂജാരിയുടെ മഹനീയ കാർമ്മികത്ത്വത്തിലാണ് നടക്കുന്നത്
No comments