Breaking News

ബൈക്കിൽ 30 ലിറ്ററോളം കർണാടക മദ്യം കടത്തിയ ആൾ പിടിയിൽ


കാസർകോട്: ബൈക്കിൽ 30 ലിറ്ററോളം കർണാടക മദ്യം കടത്തിയ ആൾ പിടിയിൽ. ബായാർ കനിയാലഗുത്തു സ്വദേശി ക്രിസ്റ്റഫർ ക്രാസ്ത(42) ആണ് എക്സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ കന്യാലത്തടുക്കയിൽ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ഡി. മാത്യുവും സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വള ചക്കിലാണ് 29.92 ലിറ്റർ കർണ്ണാടകമദ്യം സൂക്ഷിച്ചിരുന്നത്. പ്രതിക്കെതിരെ അബ്കാരി കേസെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരായ അനീഷ്കുമാർ, അഖിലേഷ്, ഡ്രൈവർ പ്രവീൺ, ബിജോയ് ഇ.കെ, ശ്രീനിവാസൻ പത്തിൽ, സുരേശൻ എന്നിവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.

No comments