പനത്തടി - റാണിപുരം റോഡിൽ വീണ്ടും സാഹസിക യാത്ര; ഡ്രൈവർക്കെതിരെ കേസ്
രാജപുരം: പനത്തടി - റാണിപുരം റോഡിൽ പന്തിക്കാൽ ബസ് വെയിറ്റിംഗ് ഷെഡിന് മുൻവശം പബ്ലിക് റോഡിൽ വെച്ച് സാഹസിക യാത്ര നടത്തിയ കെ എൽ 14 എ. ഇ 7008 ബലേന കാറിന്റെ ഡ്രൈവർക്കെതിരെ കേസ്. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസറഗോഡ് പൊവ്വൽ സ്വദേശി അബ്ദുൽ റഷീദ് (32) നെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. ജീവന് തന്നെ അപകടം വരുത്തുന്ന വിധം തല പുറത്തിട്ട് കാറിന്റെ ഡോറിൽ ഇരുന്ന് കൊണ്ട് യാത്ര ചെയ്യുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. റാണിപുരം യാത്രയിൽ മുമ്പും സമാന രീതിയിൽ യാത്ര ചെയ്യുകയും അപകടത്തിൽ പെട്ട് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രാജപുരം പോലീസിന്റെ നേതൃത്വത്തിൽ റാണിപുരം വിനോദയാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അപകട സൂചന ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
No comments