Breaking News

നീണ്ട 28 വർഷത്തെ സേവനം പരപ്പ പോസ്റ്റോഫിസിൽ നിന്നും ഭാനുമതിയമ്മ നാളെ വിരമിക്കും


പരപ്പ: പരപ്പ പോസ്റ്റ് ഓഫീസിൽ നിന്നും പോസ്റ്റ് വുമൺ ആയി 2025 ജനുവരി 18 ന് നീലേശ്വരം പേരോൽ സ്വദേശിനി ഭാനുമതി അമ്മ(65) വിരമിക്കുന്നു. 28 വർഷമായി പരപ്പയിലെ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്തു വരുന്നു. പരപ്പ സബ് ഓഫീസിന് കീഴിലെ കാടും മലയും കയറിയിറങ്ങി നിസ്വാർത്ഥ സേവനം കാഴ്ചവച്ച ഭാനുമതി അമ്മയ്ക്ക് നല്ലൊരു യാത്രയയപ്പ് കൊടുക്കുവാൻ പരപ്പയിലെ നാട്ടുകാർ ഒരുങ്ങുകയാണ്. എടത്തോട്, പയാളം, പള്ളത്ത് മല, പ്രതിഭാ നഗർ, തോടൻ ചാൽ, കാരാട്ട്, കമ്മാടം, ബാനം, മുണ്ടിയാനം ക്ലായിക്കോട് പ്രദേശങ്ങളിലെ എല്ലാവർക്കും ഭാനുമതി അമ്മ സുപരിചിതയാണ്. വാഹനങ്ങൾ ഇല്ലാത്ത സമയത്തും കാൽനടയായി ഈ പ്രദേശങ്ങളിൽ പോസ്റ്റ് ഓഫീസിൽ വരുന്ന സാധനങ്ങൾ അവരവരുടെ വീടുകളിൽ എത്തിക്കുവാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. 

   ഭർത്താവ് പരേതനായ രവീന്ദ്രൻ പിള്ള, മക്കൾ:  രാഹുൽദേവ്, രേഖ ആർ പിള്ള.

No comments