Breaking News

കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ വെർച്വൽ റിയാലിറ്റി ലാബ്, ജിയോ ലേണിംങ് ലാബ് എന്നിവ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


കമ്പല്ലൂർ : സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ വെർച്വൽ റിയാലിറ്റി ലാബ്, ജിയോ ലേണിംങ് ലാബ് എന്നിവ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അഞ്ച്ദ്യാ വിദ്യാലയങ്ങളിൽ നടപ്പാക്കിയ വെർച്വൽ റിയാലിറ്റി ലാബ് ശാസ്ത്ര വിഷയങ്ങളുടെ പഠനത്തെ രസകരവും ലളിതവും ആക്കും. ലാബിൽ പ്രത്യേകം സജ്ജീകരിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് കാര്യങ്ങൾ കണ്ട് മനസ്സിലാക്കുവാൻ സാധിക്കുന്നു എന്നത് വെർച്വൽ റിയാലിറ്റി ലാബിന്റെ സവിശേഷതയാണ്. ഭൂമിശാസ്ത്ര പഠനം ലളിതമാക്കാൻ ഉതകുന്ന സംവിധാനങ്ങളാണ് ജിയോ ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇവയ്ക്കൊപ്പം എം രാജഗോപാലൻ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിദ്യാലയത്തിന് അനുവദിച്ച 10 ലാപ്ടോപ്പുകളുടെ ഉദ്ഘാടനവവും എംഎൽഎ നടത്തി. കായികമേള, സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം എന്നിവയിൽ സംസ്ഥാനതലത്തിൽ ഉൾപ്പെടെ വിവിധ തലങ്ങളിൽ വിജയിച്ച കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി മധുസൂദനൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്ത് അംഗം പി വി സതീദേവി, ബിപിസി വി വി സുബ്രഹ്മണ്യൻ, പിടിഎ പ്രസിഡന്റ് കെ വി രവി, മദർ പിടിഎ പ്രസിഡന്റ് അനു അബ്രഹാം, സ്കൂൾ പാർലമെന്റ് ചെയർപേഴ്സൺ വി വി മൂർഷിത എന്നിവർ സംസാരിച്ചു. എസ്എസ്കെ ജില്ലാ പ്ലാനിങ് കോഡിനേറ്റർ വി എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ കെ പി ബൈജു സ്വാഗതവും പ്രധാനധ്യാപിക ബെറ്റി ജോർജ് നന്ദിയും പറഞ്ഞു.

No comments