Breaking News

കാണാതായ യുവതിയെയും കുട്ടിയേയും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്


കാഞ്ഞങ്ങാട് : ഇന്നലെ രാത്രി മലയോര സ്വദേശിയായ യുവതി തന്റെ മൂന്നു വയസ്സായ കുട്ടിയെയും കൊണ്ട് കുടുംബ പ്രശ്നം മൂലം തന്റെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന വഴിയിൽ പെരിയയിൽ ഇറങ്ങി എവിടേക്കോ പോവുകയായിരുന്നു. കാഞ്ഞങ്ങാട് ഉണ്ടെന്നു മനസ്സിലാക്കിയ സഹോദരൻ ഹോസ്ദുർഗ് സ്റ്റേഷനിൽ വന്ന് പരാതി പറയുകയായിരുന്നു. ഉടൻതന്നെ സൈബർ സെല്ലിലേക്ക് ലൊക്കേഷനു കൊടുക്കുകയും സബ്.ഇൻസ്പെക്ടർ രാമചന്ദ്രൻ സി വി യും പോലിസ് ഉദ്യോഗസ്ഥരായ പ്രദീപൻ കെവി,ശ്രീജേഷ് വി ,രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും അന്വേഷിച്ചതിലും ശേഷം ലൊക്കേഷൻ പടുവളം കിട്ടുകയും ചന്തേര പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അവർ എത്തുമ്പോഴേക്കും ലൊക്കേഷൻ വെളളൂർ കാണിക്കുകയും ചെയ്തു. കെഎസ്ആർടിസി ബസിൽ ആണു യാത്ര ചെയ്യുന്നു എന്നു മനസ്സിലക്കിയത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലും പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിലും അറിയിച്ചതിൽ അവർ അന്വേഷിച്ചത്തിൽ ബസ് അവിടെ നിന്നും പോയിരുന്നു. കണ്ണൂർ ഡിപ്പോയിൽ വിളിച്ചു കണ്ടക്ടറുടെ നമ്പർ വാങ്ങുകയും വിളിച്ചതിൽ അവർ കെഎസ്ആർടിസി ബസ്സിൽ ഉണ്ടെന്ന് മനസ്സിലാക്കി ഉടൻ തന്നെ പരിയാരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പരിയാരം പോലീസ് യുവതിയെയും കുട്ടിയെയും ബസ്സിൽ നിന്നും ഇറക്കി സ്റ്റേഷനിൽ എത്തിക്കുകയും, ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് അവർ യുവതിയെയും കുട്ടിയെയും കൂട്ടിക്കൊണ്ടു വന്നു

No comments