Breaking News

ബേക്കൽ ബി ആർ സി യിൽ ലീപ് കൺവേർജൻസ് യോഗം സംഘടിപ്പിച്ചു


പാലക്കുന്ന് : പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, അസാപ്പ് സാങ്കേതിക പിന്തുണയോടു  കൂടി  എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി ലീപ് സൈക്കോമേട്രിക് ടെസ്റ്റ്‌ തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് കൺവേർജൻസ് യോഗം ബേക്കൽ ബി ആർ സി യിൽ വെച്ച് നടന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്ന ഒരു സമഗ്ര കരിയർ ഗൈഡൻസ് നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ കഴിവുകൾ, അഭിരുചികൾ, താല്പര്യങ്ങൾ എന്നിവ കണ്ടെത്തുകയും  അവ തുടർച്ചയായ നിരീക്ഷണത്തിലൂടെയും ഫീഡ്ബാക്കുകളിലൂടെയും കുട്ടികളെ സുരക്ഷിതവും വിജയകരവുമായ കരിയർ ആസൂത്രണത്തിലേക്ക് എത്തിക്കുകയാണ്  ഈ ഒരു പ്രോഗ്രാമിന്റെ കാതലായ  ലക്ഷ്യം.

ഡി ഇ ഒ കെ അരവിന്ദ  യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രൊജക്റ്റ് കോഡിനേറ്റർ ദിലീപ് കുമാർ കെ എം ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോഡിനേറ്റർ ദിലീപ് കുമാർ കെ. എം , സി ആർ സി കോഡിനേറ്റർ ശ്രീലക്ഷ്മി കെ ആർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ഹൈസ്കൂൾ വിദ്യാലയങ്ങളിൽ നിന്ന് 12 അധ്യാപകരും 5 പിടിഎ പ്രതിനിധികളും പങ്കെടുത്തു.സി ആർ സി കോഡിനേറ്റർ രാജശ്രീ  പി  ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

No comments